ജാലകം

2011 ഡിസംബർ 13, ചൊവ്വാഴ്ച

തലൈവി വാഴ്ക .....

                   തമിഴന്മാര്‍ കേരളത്തിന്റെ കണക്കുകൂടല്‍ തെറ്റിച്ചിരിക്കുന്നു .കേരളത്തിലെ ആളുകളെ മുഴുവന്‍ മാധ്യമങ്ങള്‍ തെറ്റി ധരിപ്പിച്ചതാണെന്ന് തെളിഞ്ഞിരിക്കുന്നു .കേരളത്തിലെ രാഷ്ട്രിയക്കാര്‍ പറയുമ്പോലെ ഇടുക്കി അറബിക്കടലിലെക്കല്ല തമിഴ് നാട്ടിലേക്കാണ്‌ പോകേണ്ടത് എന്നാണ് തമിഴന്‍മാര്‍ പറയുന്നത് .ഇനി ജോസഫ്‌ നിരാഹാരം കിടന്നു ബുദ്ധിമുട്ടണ്ട ...പുതിയ ഡാം പണിയണ്ട ...കേരളത്തിന്റെ എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരം ആയി....തലൈവി വാഴ്കൈ....കലൈഞ്ജര്‍ വാഴ്കൈ ......!!
        ഇടുക്കിക്കരോട് പോകുന്നതിനു മുന്‍പ് ഒരുവാക്ക്....അത്യാവശ്യം തമിഴൊക്കെ പഠിച്ചോണ്ട് പോകണം.....മുല്ലപ്പെരിയാര്‍ പൊട്ടിയില്ലെങ്കില്‍ വീണ്ടും സന്ധിക്കാം അതുവരെക്കും വണക്കം....കാസര്‍ഗോടുകരോട്ഒരുവാക്ക് കന്നഡ പഠിച്ചു തുടങ്ങിക്കോ...
തലൈവി വാഴ്ക .....
         
     

     

2011 നവംബർ 23, ബുധനാഴ്‌ച

പുതുവത്സരസമ്മാനം ...

                                                         അറബിക്കടലില്‍ പുതിയ ദ്വീപ്


ന്യൂ ഡല്‍ഹി :ഭാരതത്തിനു  പുതുവത്സര സമ്മാനമായി അറബിക്കടലില്‍ പുതിയ ദ്വീപ് .ഭാരതത്തിനു ഒന്നാകെ സന്തോഷം പകര്‍ന്നു കൊണ്ട് അറബിക്കടലില്‍ പുതിയ ദ്വീപ് ഉണ്ടായിരിക്കുന്നു . മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നു കേരളത്തില്‍ നിന്നും ഒഴുകിയെത്തിയ  നാലു ജില്ലകള്‍ ചേര്‍ന്നാണ് ദ്വീപ് ഉണ്ടായിരിക്കുന്നത് എന്ന് പറയപ്പെടുന്നു .മലയാളം മാതൃഭാഷ  ആയ ഒരു ദ്വീപ്‌ ആയിരിക്കണം അതെന്നു കേരളം ആവശ്യപ്പെട്ടതായി
വാര്‍ത്തകള്‍ ഉണ്ട്.എന്നാല്‍ ദ്വീപിന്മേല്‍ തമിഴ്നാടും അവകാശം ഉന്നയിച്ചിട്ടുണ്ട്.
ദ്വീപു നിവാസികള്‍  കേരളത്തിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട് .ഇത് അടുത്ത പരാതിപരിഹാര സമ്മേളനത്തില്‍ അനുഭാവപൂര്‍വം പരിഗണിക്കാം എന്ന് കേരള മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട് .
പൊതുജനങ്ങള്‍ക്കു ദ്വീപിനു പുതിയ പേര് നിര്‍ദേശിക്കാം.ദ്വീപില്‍ ഉടനെ തിരഞ്ഞെടുപ്പ് നടത്തും എന്ന് പ്രധാനമന്ത്രി അറിയിച്ചു.കേരളത്തിലെ   പ്രധാന രാഷ്ട്രിയ പാര്‍ടികളിലെ നേതാക്കള്‍ പ്രചാരണത്തിനായി ദ്വീപിലേക്ക് തിരിച്ചിട്ടുണ്ട് .

വാല്‍ക്കഷ്ണം:ദ്വീപിന്മേല്‍ ശ്രീലങ്കയും മാലിദ്വീപും അവകാശം ഉന്നയിച്ചതായി വാര്‍ത്തകള്‍ ഉണ്ട് ....




2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച

നിലാവില്‍ നീ ..



സുര്യകിരണങ്ങള്‍ മഞ്ഞു തുള്ളിയെ ചുംബിച്ച പുലരിയില്‍ 
ഞാന്‍ നിന്നെ ഓര്‍ത്തിരുന്നുവോ....?
തിളച്ചു മറിയുന്ന വെയിലില്‍ തണലായ്‌ 
നിന്നത് നീയായിരുന്നുവോ.......?
ഇരുളും വെളിച്ചവും ഇടതൂര്‍ന്നോരാസന്ധ്യയില്‍ 
നേര്‍ത്ത നിലാവില്‍ ഞാന്‍ നിന്നെ കണ്ടിരുന്നുവോ...?
രാത്രിയില്‍ നിദ്രയിലെന്റെ സ്വപ്നങ്ങളില്‍
വന്നു നിറഞ്ഞതും നീയായിരുന്നുവോ..?
ഇളം കാറ്റായെന്നെ തഴുകിമറഞ്ഞതും
പുതുമഴയായെന്നെ നനച്ചു ചിരിച്ചതും
നീയായിരുന്നുവോ...?
അറിയാന്‍ വൈകി ഞാന്‍ നിന്നെ, എന്നരികില്‍
നിന്നിട്ടും നീ പറഞ്ഞില്ലൊന്നും
ഒരു മാരിവില്ല് പോലെ മറഞ്ഞു പോയെങ്കിലും
മനസിലുണ്ട് നീ വരഞ്ഞ ചിത്രങ്ങള്‍ ..
ഹൃദയത്തില്‍ നിന്‍രൂപമെന്നുമുണ്ടാകും
എന്‍ ഹൃദയ ധമനികള്‍ സ്പന്ദിക്കും വരെ .....


2011 ഓഗസ്റ്റ് 10, ബുധനാഴ്‌ച

ഇന്‍ഡിപെന്റന്‍സ്.....













ഒരിക്കല്‍ ഞാന്‍ ആശിച്ചിരുന്നു
കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ ,
തല ഉയര്‍ത്തി  ശുദ്ധവായു ശ്വസിക്കാന്‍ ,
സ്വാതന്ത്രത്തിന്റെ മധുരം നുണയാന്‍ ,
സ്വാതന്ത്രത്തിന്റെ ലഹരിയില്‍ അലിയാന്‍..
ഒരിക്കല്‍ ഞാന്‍ അത് നേടി
എനിക്കറിയില്ല  അതായിരുന്നോ സ്വാതന്ത്രം..     
ഇന്നേറെ നാള്‍ കഴിഞ്ഞു ഞാനറിയുന്നു ,
ഞാന്‍ നേടിയത് സ്വാതന്ത്രമായിരുന്നില്ല ,
ഞാന്‍ കണ്ടത് സ്വപ്നമായിരുന്നു ..
ഒരുച്ച മയക്കത്തില്‍ ഞാന്‍ കണ്ട പകല്‍ കിനാവ് 
ഒരിക്കലും നടക്കാതെ പോയ സ്വപ്നം 

ഒരിക്കലും  ഉണരാനാവാത്ത സ്വപ്നം.....!!!

2011 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ചൈല്‍ഡ് ഹുഡ് ..


അടഞ്ഞ പുസ്തകത്തിലെ നുറുങ്ങിയ മയില്‍പീലിതുണ്ടില്‍ ,
ഒടിഞ്ഞ കല്ലു പെന്‍സിലിന്റെ ചെറു നുറുങ്ങുകള്‍ക്കിടയില്‍,
ഉടഞ്ഞ  സ്ലെടിന്റെ  തുണ്ടുകള്‍ക്കിടയില്‍,
പൂഴി മണ്ണില്‍ തീര്‍ത്ത കളിവീടിന്‍ ചോട്ടില്‍,
നീന്തിതുടിച്ച പുഴക്കരയില്‍,
ഓടിക്കളിച്ചോരാ നടുമുറ്റത്ത്‌ ,
 പുത്തനുടുപ്പിന്റെ   നറുമണത്തില്‍ ,
മുറ്റത്ത്‌ തീര്‍ത്തൊരു പൂക്കളത്തില്‍ ,
തിരഞ്ഞു നടന്നു ഞാനെന്റെ ബാല്യം ..
തിരിച്ചറിയുന്നു ഞാനിന്നു 
നിറഞ്ഞ വസന്തത്തില്‍ വിരിഞ്ഞു 
കൊഴിഞ്ഞ പൂവായിരുന്നെന്റെ ബാല്യം ..
തിരിച്ചു വരില്ലെന്ന്നറിഞ്ഞു എങ്കിലും 
വെറുതെ തിരഞ്ഞു നടന്നു ഞാനെന്റെ ബാല്യം .....!!

2011 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ലോസ്റ്റ്‌ പാരഡെയ്സ്....










ഇന്നലെ എനിക്ക് എന്റെ സ്വര്‍ഗം നഷ്ടപ്പെട്ടു 
വഴിയില്‍ കിട്ടിയവര്‍ തിരിച്ചു തരിക ...
ഇന്നലെ ബസില്‍ കയറുന്നതുവരെ ഉണ്ടായിരുന്നു 
ഇറങ്ങി നോക്കിയപ്പോള്‍ അബ്സ്കോണ്ടെദ് ...!
നിങ്ങള്‍ക്ക് അതിന്റെ വില അറിയില്ല 
ഞാനിന്നലെ അതില്‍ മെസ്സേജ് ഓഫര്‍ ചെയ്തിരുന്നു 
അതോര്‍ക്കുമ്പോള്‍ എന്റെ ചങ്ക് പൊടിയുന്നു ...
ഞാനിനി എങ്ങനെ അസിന് മെസ്സേജ് അയക്കും ?
നയന്സിനോട് ഞാന്‍ എന്ത് പറയും ?
 ഫെയ്സ് ബുക്കില്‍ എങ്ങനെ കമെന്ടടിക്കും ???
 ഓര്‍ക്കുട്ടില്‍ എങ്ങനെ സ്ക്രാപ്പ് നേരും ???
 നിങ്ങള്ക്ക് അതിന്റെ വില അറിയില്ല ...
എന്റെ സ്വര്‍ഗം എവിടെ ആണോ എന്തോ .........?

2011 ജൂലൈ 31, ഞായറാഴ്‌ച

ഫ്രണ്ട്ഷിപ്പ് ഡേ .....ഡായ്....

      ഫ്രണ്ട് ഷിപ്പ് ഡേ  എന്നാല്‍ സൗഹൃദ ദിനം എന്ന് മലയാള പരിഭാഷ.പണ്ട് കാലത്ത് കാര്‍ഡുകള്‍ അയച്ചു കൊണ്ടാടിയിരുന്ന ദിവസം .ഫ്രണ്ട്ഷിപ്പ് ഡേ യുടെ തുടക്കം 1915  ല്‍  ആയിരുന്നു എന്ന് വിക്കിപീഡിയ പറയുന്നു .ഹാള്‍മാര്‍ക്ക്‌  കാര്‍ഡുകള്‍ക്ക്  തുടക്കം കുറിച്ച ജോയിസ് ഹാള്‍ ആണ് ഇതിന്റെയും പുറകില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്‍ .

          തോളില്‍ കയ്യിട്ടു അളിയാ എന്ന് വിളിച്ചു നടക്കുന്ന ഫ്രണ്ടിനു എന്തോന്ന് കാര്‍ഡ്‌ എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകാം .ക്ഷമിക്കുക...മൊബൈല്‍ ഫോണ്‍ കമ്പനിക്കാരും ഗ്രീടിങ്ങ്സ് കാര്‍ഡ്‌ കമ്പനിക്കാരും ക്ഷമിക്കില്ല .അവര്‍ ആണ് ഇങ്ങനെ ഓരോ ദിനങ്ങളും കൊണ്ടുവരുന്നത് എന്നാണു ചിലരുടെ വാദം .ഒരു വാദത്തിനു അങ്ങനെ പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ഇഷ്ടപെടുന്നത് കൊണ്ടാണ് ഇതിനൊക്കെ ഇത്രയും പ്രാധാന്യം വരുന്നത് .

                         പണ്ട് ആല്‍തറയിലും ,പൂര പറമ്പിലും ,നാല്‍കവലയിലും വട്ടുംകൂടിയിരുന്നു   വെടിപറഞ്ഞുഇരുന്ന സൗഹൃദങ്ങള്‍ ഇന്ന് അപൂര്‍വമാണ്. രണ്ടറ്റം കൂട്ടി        മുട്ടിക്കാന്‍   പാടുപെടുന്നതിന്ടക്ക് എന്ത് ഫ്രണ്ട് ഏതു ഫ്രണ്ട്..എന്നാല്‍ ആത്മാര്‍ഥമായ സൗഹൃദങ്ങള്‍ ഇന്നും ഉണ്ട് എന്ന് ഇങ്ങനെയുള്ള ദിനങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു ..
  
  പഴയ സൗഹൃദങ്ങള്‍ ഓര്‍ത്തെടുക്കാനും പുതുക്കാനും നിലനിര്‍ത്താനും പുതിയത് ഉണ്ടാക്കാനും ഉള്ള ദിനം ആണ് ഫ്രണ്ട്ഷിപ്‌  ഡേ .ഇന്ന് സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളുടെ പ്രചാരം സൂചിപ്പിക്കുന്നത് സൌഹൃദം എവിടെയും പോയിട്ടില്ല എന്നാണ് .അത് നിലനില്‍ക്കുന്നുണ്ട്. എവിടെയോ  ഒരാള്‍  നിങ്ങളെ ഓര്‍ക്കുന്നുണ്ട് .നിങ്ങളുടെ സന്തോഷത്തില്‍ പുഞ്ചിരിക്കുകയും ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നുണ്ട് ...
        ചിറകുകള്‍ ഇല്ലാത്ത സ്നേഹമാണ് ഫ്രണ്ട്ഷിപ്പ് ..ചിറകുകള്‍ ഇല്ലാതെ പോയത് സ്നേഹം എങ്ങും നഷ്ടപ്പെടാതിരിക്കാന്‍  ആകാം...
            എല്ലാ സുഹൃത്തുക്കള്‍ക്കും സൗഹൃദ ദിന ആശംസകള്‍ ....ഹാപ്പി  ഫ്രണ്ട്ഷിപ്പ് ഡേ ......ഡേയ്.........
      

മലയാളി .........!!!

                         

    












    ഒരു മന്ദമാരുതന്‍ വീശുമ്പോള്‍ കറന്റ്‌ പോകുന്ന ,ഒരു മഴ കഴിയുമ്പോള്‍ കുട്ടികള്‍ ചൂണ്ടയിട്ടു കളിക്കുകയും ,വലിയവര്‍ വാഴ നട്ടു രസിക്കുകയും ചെയ്യുന്ന റോഡുകളും ഉള്ള ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍  ,സ്വന്തം വീടിലെ മാലിന്യം പായ്ക്ക് ചെയ്തു പൊതുനിരത്തില്‍ നിക്ഷേപിച്ചു മൂക്ക് പൊത്തി വീടിലേക്ക്‌ പോകുന്ന മലയാളികളില്‍ ഒരാള്‍...ലക്ഷം കോടി രൂപയുടെ  സ്വത്തു സ്വന്തമായുള്ള കേരളത്തിലെ ഒരു പ്രജ ...ഒരു മൊബൈല്‍ ഫോണും (മെസ്സേജ് ഓഫര്‍ ഉള്ളത് ),ഒരു ബൈക്കും (പള്‍സര്‍ ) ഉണ്ടെങ്കില്‍ രക്ഷപെട്ടു എന്ന് ഉറച്ചു വിശ്വസിക്കുന്ന   അനേകരില്‍ ഒരാള്‍ .....


2011 ജൂലൈ 30, ശനിയാഴ്‌ച

ഓര്‍ക്കുമോ..













ഹൃദയം നുറുങ്ങുന്നത് എപ്പോഴാണെന്ന് നിനക്കറിയാമോ...
നിനക്കൊര്‍മയുണ്ടാകുമോ നിന്റെ മിഴികള്‍ എന്റെ മിഴികളോട് യാത്ര പറഞ്ഞത്‌ ...
അല്ലെങ്കിലും ഓര്‍മ്മകള്‍  എനിക്കുമാത്രമല്ലേയുള്ളൂ ..
ഓര്‍ക്കുന്നത് നിനക്കിഷ്ടമല്ലായിരുന്നല്ലോ..
അന്നു നിനക്ക് ഞാന്‍ തന്നത് എന്‍റെ ഹൃദയമായിരുന്നു..
അതില്‍ നിന്നിറ്റു വീണത് എന്‍റെ ജീവ രക്തമായിരുന്നു..
തിരിഞ്ഞു നടന്ന  നിന്റെ കാല്പാടുകള്‍ വീണതെന്റെ ഹൃദയത്തിലായിരുന്നു..
നിനക്കായ് തുറന്നു വച്ച നാലറകള്‍ നീ കാണതെപോയി ..
നമ്മുടെ മൌനം ചേര്‍ത്ത് ഞാന്‍ കൊട്ടാരം തീര്‍ക്കാന്‍ ആശിച്ചു 
നിന്റെ മൌനം തിരിച്ചു വാങ്ങി നീ യാത്ര പറഞ്ഞപ്പോള്‍ 
ഞാനുമെന്റെ കൊട്ടാരവും ഓര്‍മയായി..
അല്ലെങ്കിലും ഓര്‍മ്മകള്‍ നിനക്കിഷ്ടമായിരുന്നില്ലല്ലോ..
ഹൃദയം നുറുങ്ങിയത് ഞാന്‍ മാത്രം അറിഞ്ഞു...