അറബിക്കടലില്‍ പുതിയ ദ്വീപ്

ന്യൂ ഡല്‍ഹി :ഭാരതത്തിനു പുതുവത്സര സമ്മാനമായി അറബിക്കടലില്‍ പുതിയ ദ്വീപ് .ഭാരതത്തിനു ഒന്നാകെ സന്തോഷം പകര്‍ന്നു കൊണ്ട് അറബിക്കടലില്‍ പുതിയ ദ്വീപ് ഉണ്ടായിരിക്കുന്നു . മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നു കേരളത്തില്‍ നിന്നും ഒഴുകിയെത്തിയ നാലു ജില്ലകള്‍ ചേര്‍ന്നാണ് ദ്വീപ് ഉണ്ടായിരിക്കുന്നത് എന്ന് പറയപ്പെടുന്നു .മലയാളം മാതൃഭാഷ ആയ ഒരു ദ്വീപ് ആയിരിക്കണം അതെന്നു കേരളം ആവശ്യപ്പെട്ടതായി
വാര്‍ത്തകള്‍ ഉണ്ട്.എന്നാല്‍ ദ്വീപിന്മേല്‍ തമിഴ്നാടും അവകാശം ഉന്നയിച്ചിട്ടുണ്ട്.
ദ്വീപു നിവാസികള്‍ കേരളത്തിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട് .ഇത് അടുത്ത പരാതിപരിഹാര സമ്മേളനത്തില്‍ അനുഭാവപൂര്‍വം പരിഗണിക്കാം എന്ന് കേരള മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട് .
പൊതുജനങ്ങള്‍ക്കു ദ്വീപിനു പുതിയ പേര് നിര്‍ദേശിക്കാം.ദ്വീപില്‍ ഉടനെ തിരഞ്ഞെടുപ്പ് നടത്തും എന്ന് പ്രധാനമന്ത്രി അറിയിച്ചു.കേരളത്തിലെ പ്രധാന രാഷ്ട്രിയ പാര്‍ടികളിലെ നേതാക്കള്‍ പ്രചാരണത്തിനായി ദ്വീപിലേക്ക് തിരിച്ചിട്ടുണ്ട് .
വാല്‍ക്കഷ്ണം:ദ്വീപിന്മേല്‍ ശ്രീലങ്കയും മാലിദ്വീപും അവകാശം ഉന്നയിച്ചതായി വാര്‍ത്തകള്‍ ഉണ്ട് ....

ന്യൂ ഡല്‍ഹി :ഭാരതത്തിനു പുതുവത്സര സമ്മാനമായി അറബിക്കടലില്‍ പുതിയ ദ്വീപ് .ഭാരതത്തിനു ഒന്നാകെ സന്തോഷം പകര്‍ന്നു കൊണ്ട് അറബിക്കടലില്‍ പുതിയ ദ്വീപ് ഉണ്ടായിരിക്കുന്നു . മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നു കേരളത്തില്‍ നിന്നും ഒഴുകിയെത്തിയ നാലു ജില്ലകള്‍ ചേര്‍ന്നാണ് ദ്വീപ് ഉണ്ടായിരിക്കുന്നത് എന്ന് പറയപ്പെടുന്നു .മലയാളം മാതൃഭാഷ ആയ ഒരു ദ്വീപ് ആയിരിക്കണം അതെന്നു കേരളം ആവശ്യപ്പെട്ടതായി
വാര്‍ത്തകള്‍ ഉണ്ട്.എന്നാല്‍ ദ്വീപിന്മേല്‍ തമിഴ്നാടും അവകാശം ഉന്നയിച്ചിട്ടുണ്ട്.
ദ്വീപു നിവാസികള്‍ കേരളത്തിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട് .ഇത് അടുത്ത പരാതിപരിഹാര സമ്മേളനത്തില്‍ അനുഭാവപൂര്‍വം പരിഗണിക്കാം എന്ന് കേരള മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട് .
പൊതുജനങ്ങള്‍ക്കു ദ്വീപിനു പുതിയ പേര് നിര്‍ദേശിക്കാം.ദ്വീപില്‍ ഉടനെ തിരഞ്ഞെടുപ്പ് നടത്തും എന്ന് പ്രധാനമന്ത്രി അറിയിച്ചു.കേരളത്തിലെ പ്രധാന രാഷ്ട്രിയ പാര്‍ടികളിലെ നേതാക്കള്‍ പ്രചാരണത്തിനായി ദ്വീപിലേക്ക് തിരിച്ചിട്ടുണ്ട് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ