ടി.പി . ചന്ദ്രശേഖരന്റെ മരണ ശേഷം കേരളത്തില്‍ ഒരു യുദ്ധത്തിന്റെ അവസ്ഥയാണ് നിലനില്‍ക്കുന്നത് .രണ്ടു പക്ഷത്തു നിന്നുള്ള പോര്‍വിളികള്‍ ,അട്ടഹാസങ്ങള്‍ ,ആക്രോശങ്ങള്‍.വോട്ടു ചെയ്ത മണ്ടന്മാര്‍ ഏതു പക്ഷത്തു നിക്കണം എന്നറിയാതെ മാനത്തേക്ക് നോക്കിനിക്കുന്നു .ചാനെല്‍ ആയ ചാനെലുകളില്‍ എല്ലാം ലൈവ് ഷോകള്‍ ,ചര്‍ച്ചകള്‍ .ഇപ്പൊ തന്നെ സത്യം അറിയാം എന്ന് വിചാരിച്ചിരുന്ന ജനങ്ങള്‍ പതുക്കെ പതുക്കെ എല്ലാം മറന്നു തുടങ്ങി .സത്യം പുറത്തു വരും എന്നുള്ള പ്രതീക്ഷ ഓരോ ദിവസം കഴിയുമ്പോഴേക്കും കുറഞ്ഞു കുറഞ്ഞു വരുന്നു .താല്‍ക്കാലികമായ രാഷ്ട്രിയ മുതലെടുപ്പ് മാത്രമേ ഇതിന്റെ പുറകില്‍ ഉള്ളു എന്നും അടുത്ത തിരഞ്ഞെടുപ്പ് വരെ മാത്രമേ ഇതിന്റെ ആയുസുള്ളൂ എന്ന് എല്ലാവര്ക്കും അറിയാം .ഇനി അറിയാനുള്ളത് നാടകത്തിന്റെ ക്ലൈമാക്സ് മാത്രം ...
