ഞാന്‍ നിന്നെ ഓര്‍ത്തിരുന്നുവോ....?
തിളച്ചു മറിയുന്ന വെയിലില്‍ തണലായ്
നിന്നത് നീയായിരുന്നുവോ.......?
ഇരുളും വെളിച്ചവും ഇടതൂര്‍ന്നോരാസന്ധ്യയില്‍
ഇരുളും വെളിച്ചവും ഇടതൂര്‍ന്നോരാസന്ധ്യയില്‍
നേര്‍ത്ത നിലാവില്‍ ഞാന്‍ നിന്നെ കണ്ടിരുന്നുവോ...?
രാത്രിയില്‍ നിദ്രയിലെന്റെ സ്വപ്നങ്ങളില്‍
വന്നു നിറഞ്ഞതും നീയായിരുന്നുവോ..?
ഇളം കാറ്റായെന്നെ തഴുകിമറഞ്ഞതും
പുതുമഴയായെന്നെ നനച്ചു ചിരിച്ചതും
നീയായിരുന്നുവോ...?
അറിയാന്‍ വൈകി ഞാന്‍ നിന്നെ, എന്നരികില്‍
നിന്നിട്ടും നീ പറഞ്ഞില്ലൊന്നും
ഒരു മാരിവില്ല് പോലെ മറഞ്ഞു പോയെങ്കിലും
മനസിലുണ്ട് നീ വരഞ്ഞ ചിത്രങ്ങള്‍ ..
ഹൃദയത്തില്‍ നിന്‍രൂപമെന്നുമുണ്ടാകും
എന്‍ ഹൃദയ ധമനികള്‍ സ്പന്ദിക്കും വരെ .....
രാത്രിയില്‍ നിദ്രയിലെന്റെ സ്വപ്നങ്ങളില്‍
വന്നു നിറഞ്ഞതും നീയായിരുന്നുവോ..?
ഇളം കാറ്റായെന്നെ തഴുകിമറഞ്ഞതും
പുതുമഴയായെന്നെ നനച്ചു ചിരിച്ചതും
നീയായിരുന്നുവോ...?
അറിയാന്‍ വൈകി ഞാന്‍ നിന്നെ, എന്നരികില്‍
നിന്നിട്ടും നീ പറഞ്ഞില്ലൊന്നും
ഒരു മാരിവില്ല് പോലെ മറഞ്ഞു പോയെങ്കിലും
മനസിലുണ്ട് നീ വരഞ്ഞ ചിത്രങ്ങള്‍ ..
ഹൃദയത്തില്‍ നിന്‍രൂപമെന്നുമുണ്ടാകും
എന്‍ ഹൃദയ ധമനികള്‍ സ്പന്ദിക്കും വരെ .....



