മനുഷ്യനെ പാപത്തില്‍ നിന്നും മോചിക്കാന്‍ പുത്രനെ ഭൂമിയിലെക്കയച്ചപ്പോള്‍ ദൈവം പോലും വിചാരിച്ചിരിക്കില്ല ക്രിസ്തുവിനു ഇത്രയും അവകാശികള്‍ ഉണ്ടാകും എന്ന് .മൂന്നു വട്ടം തള്ളിപ്പരഞ്ഞവര്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ ആയിമാറി എന്ന് നമ്മള്‍ ബൈബിളില്‍ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ നമ്മള്‍ അത് നേരിട്ടുകാണുന്നു.ഇനി എന്തൊക്കെ കാണാനിരിക്കുന്നു .
ഒരിക്കല്‍ ക്രിസ്തുമതത്തെയും ക്രിസ്ത്യാനികളെയും തള്ളിപ്പറഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് ക്രിസ്തുവിനെ മൊത്തത്തില്‍ ഏറ്റെടുത്തിരിക്കുന്നു .
ക്രിസ്തു ആദ്യകാല വിപ്ലവകാരികളുടെ നിരയില്‍ പെട്ടിരിക്കുന്നു .ചെഗുവേരക്ക് ഒപ്പം ആണ് ഇന്ന് ക്രിസ്തുവിന്റെ സ്ഥാനം ലെനിനും ,സ്റ്റാലിനും ക്രിസ്തുവും ഒരെകുടക്കിഴില്‍ .ലോകം അവസാനിക്കാന്‍ പോവുകയാണ് എന്ന്പലരും പറഞ്ഞു എന്നിട്ടും ആരും വിശ്വസിച്ചില്ല .എന്നാല്‍ ശരിക്കും അവസാനിക്കാന്‍ പോവുകയാണോ എന്ന് സംശയിച്ചു തുടങ്ങിയിരിക്കുന്നു.
ക്രിസ്തുവിനും രക്ഷയില്ലാതയിരിക്കുന്നു .
ക്രിസ്തുവിനെ ഏറ്റെടുത്ത സ്ഥിതിക്ക് ഇനി ഭഗവാന്‍ കൃഷണനും ,നബിക്കും രക്ഷുണ്ടാകുമെന്നു തോന്നുന്നില്ല. അവരെക്കൂടി ഏറ്റെടുത്താല്‍ കേരളത്തില്‍ സമ്പൂര്‍ണ സോഷ്യലിസം ആയി.എല്ലാദൈവങ്ങളും എല്ലാവര്ക്കും .കമ്മ്യൂണിസം ജയിക്കട്ടെ.
വാല്‍കഷ്ണം :പ്രകാശ് കാരാട്ടാകുന്ന ക്രിസ്തു എല്ലാകുഞ്ഞാടുകളെയും നേര്‍വഴിക്കു നയിക്കട്ടെ ...........ആമേന്‍ !
