അടഞ്ഞ പുസ്തകത്തിലെ നുറുങ്ങിയ മയില്‍പീലിതുണ്ടില്‍ ,
ഒടിഞ്ഞ കല്ലു പെന്‍സിലിന്റെ ചെറു നുറുങ്ങുകള്‍ക്കിടയില്‍,
ഉടഞ്ഞ സ്ലെടിന്റെ തുണ്ടുകള്‍ക്കിടയില്‍,
പൂഴി മണ്ണില്‍ തീര്‍ത്ത കളിവീടിന്‍ ചോട്ടില്‍,
നീന്തിതുടിച്ച പുഴക്കരയില്‍,
ഓടിക്കളിച്ചോരാ നടുമുറ്റത്ത് ,
തിരഞ്ഞു നടന്നു ഞാനെന്റെ ബാല്യം ..
പുത്തനുടുപ്പിന്റെ നറുമണത്തില്‍ ,
മുറ്റത്ത് തീര്‍ത്തൊരു പൂക്കളത്തില്‍ ,തിരഞ്ഞു നടന്നു ഞാനെന്റെ ബാല്യം ..
തിരിച്ചറിയുന്നു ഞാനിന്നു
നിറഞ്ഞ വസന്തത്തില്‍ വിരിഞ്ഞു
കൊഴിഞ്ഞ പൂവായിരുന്നെന്റെ ബാല്യം ..
തിരിച്ചു വരില്ലെന്ന്നറിഞ്ഞു എങ്കിലും
വെറുതെ തിരഞ്ഞു നടന്നു ഞാനെന്റെ ബാല്യം .....!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ