ജാലകം

2012 സെപ്റ്റംബർ 20, വ്യാഴാഴ്‌ച

സാത്താന്റെ ചിരി...




















പ്രണയത്തിനു നിറം ഉണ്ടായിരുന്നില്ല..
പ്രണയം സംസാരിച്ചിരുന്നില്ല
പ്രണയം  ഒന്നും കണ്ടില്ല.....
പ്രണയം കേള്‍ക്കാന്‍ ശ്രമിച്ചില്ല.....
പ്രണയം കാറ്റും മഴയും ആയിരുന്നില്ല  ..
കാറ്റില്‍  ആടിയില്ല മഴയില്‍ നനഞ്ഞതുമില്ല ...
പ്രണയത്തിനു രൂപം ഉണ്ടായിരുന്നില്ല..
പ്രണയം ചിരിച്ചില്ല..
പ്രണയം പരിഭവിച്ചില്ല..
പ്രണയം കറുപ്പായിരുന്നു ...
മയക്കുന്ന കറുപ്പ്..
പ്രണയം ചിരിച്ചിരുന്നു...
സാത്താന്റെ ചിരി...
പ്രണയം തീയായിരുന്നു ...
എങ്കിലും വീണപ്പോള്‍ കരിഞ്ഞില്ല. ..
വെറുതെ കരഞ്ഞു ....
പ്രണയം കേട്ടില്ല പ്രണയത്തിനു കാതുകള്‍ ഇല്ലായിരുന്നു ...



2012 സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

ഇന്ത്യ വളരുന്ന വഴി......

     
 
     







                       ഇനി ഒന്നും പേടിക്കാനില്ല ഇന്ത്യ വളരുകയാണ് .അതിവേഗം ബഹുദൂരം തന്നെ .ഇന്ത്യ വളരുന്നതിന്റെ ലക്ഷണമാണ് ഡീസലിന്റെയും പെട്രോളിന്റെയും വില ദിവസം ദിവസം കൂടുന്നത്.അത് ഇതുവരെ മനസിലാക്കാതെ വിലക്കൂടുമ്പോഴൊക്കെ  ഹര്‍ത്താല്‍ മഹോത്സവം നടത്തി തൃപ്തിയടയുന്ന മണ്ടന്മാരെ നിങ്ങള്‍ മൂഡ സ്വര്‍ഗത്തിലാണ് .നിങ്ങള്‍ ഇനി എന്നാണിത് മനസിലാക്കുക വികസനം വരുന്ന വഴിയാണിത് .പാവപ്പെട്ട എണ്ണ കമ്പനികള്‍ ലാഭത്തില്‍ ആകുമ്പോഴാണ് രാജ്യം പുരോഗതിയിലേക്ക്   ഓടിക്കയരുന്നത് .ഇങ്ങനെ ഓടുന്നതിനിടക്ക്‌ വിലക്കയറ്റം പട്ടിണി എന്നൊക്കെ പറഞ്ഞു വന്നാല്‍  എന്നാണിവിടെ വികസനം വരുന്നത് ? ഒരു ഉപകാരവും ഇല്ലാതെ നെല്‍കൃഷി നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ ഇത് കേള്‍ക്കു നിങ്ങള്‍ രാജ്യത്തിന്‍റെ വികസനത്തിന്‌ തടസം നില്‍ക്കുകയാണ് .കൃഷി നിര്‍ത്തി പടം മണ്ണിട്ട്‌ നികത്തി വല്ല വ്യവസായവും തുടങ്ങു രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകൂ.പാടത്തു കിടന്നു പണിയെടുത്താല്‍ വികസനം വരില്ല .അമേരിക്കയും ജപ്പാനും പാടത്തു പണി എടുതിട്ടാണോ വികസനം വന്നത് ...അല്ല .
       നിങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കു കിണറ്റില്‍ കിടക്കുന്ന തവളയെപ്പോലെ കൃഷി വിലക്കയറ്റം എന്ന് പറഞ്ഞു നടക്കാതെ വല്ല നൈറ്റ്‌ ക്ലബോ,മസ്സാജ് പാര്‍ലര്‍ ഓ തുടങ്ങു രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാകൂ .ഫിലിപിന്‍സ് ,തായ് ലാന്‍ഡ്‌  തുടങ്ങിയ രാജ്യങ്ങളെ കണ്ടില്ലേ വികസനം വിമാനത്തിലാണ് വന്നത് ....അതൊരു വരവായിരുന്നു ...

NB:വിലക്കയറ്റവും,  ആത്മഹത്യയും വികസനത്തിന്റെ ലക്ഷണങ്ങള്‍ ആണെങ്കില്‍ കേരളം വികസിച്ചു ഏതാണ്ട് തീരാറായി ...

2012 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

ജനാധിപത്യത്തിന്റെ അറവുശാല ...











                                             ഇന്ത്യന്‍ ജനാധിപത്യം അതിന്റെ അവസാന ദിനങ്ങളിലൂടെ കടന്നു പോവുകയാണോ എന്ന് സംശയിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു .ജനാധിപത്യത്തിന്റെ സിരാ കേന്ദ്രമായ പാര്‍ലമെന്റില്‍ എന്താണ് സംഭവിക്കുന്നത്‌ .നേതാക്കളെ തിരഞ്ഞെടുത്തു വിട്ട ജനങ്ങള്‍ക്ക് സത്യം അറിയാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു .19 ദിവസം ആണ് ഇത്തവണ പാര്‍ലമെന്റ് സമ്മേളിച്ചത് .അതില്‍ 13 ദിവസവും പാര്‍ലമെന്റ് കാളച്ചന്തയെക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് പ്രവര്‍ത്തിച്ചത് .ഭാരതം ലോകത്തിനു മുന്നില്‍ നാണം കെട്ട ദിവസങ്ങള്‍ .പാസ്സാക്കിയത് നാലു ബില്ലുകള്‍ .നഷ്ടം 28 കോടി രൂപ .ലാഭം എം പി മാര്‍ക്ക് .വെറുതെ വന്നിരുന്നു ബഹളമുണ്ടാക്കിയത്തിനു ദിവസം രണ്ടായിരം രൂപവീതം   ദിനബത്ത എഴുതിയെടുക്കാന്‍ ഒരു വിഷമവും തോന്നിയില്ല .ലോകത്തിനു മാതൃകയായ ഇന്ത്യന്‍ ജനാധിപത്യം.... !!
                         യഥാര്‍ത്ഥത്തില്‍ എന്താണ് പാര്‍ലമെന്‍റില്‍ ഉണ്ടായ ബഹളത്തിനു കാരണം .കല്ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാതെ വന്‍കിട കമ്പനികള്‍ക് വിറ്റത് വഴി ഖജനാവിന് 186000 കോടി രൂപയുടെ നഷ്ടം വരുത്തി എന്നാണ് സിഎജി റിപ്പോര്‍ട്ട്‌ .പ്രധാനമന്ത്രിയുടെ നിയന്ത്രണത്തില്‍ വകുപ്പ് ഉണ്ടായിരുന്നപ്പോഴാണ്‌ ഈ അഴിമതി ഉണ്ടായിരികുന്നത് എന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ സിഎജി ക്ക് തെറ്റ് പറ്റി എന്ന് കോണ്‍ഗ്രസ്‌ പറയുന്നു .എന്നാല്‍ സമാനമായ അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കൂടി പുറത്തു വന്നതോടെ ജനം വീണ്ടും കഴുതകളായി .വെള്ളക്കുപ്പായം പുറത്തു മാത്രമേ ഉള്ളു എന്ന് അകമേ തേച്ചാലും മായാത്ത കരിയാണെന്ന് ജനങ്ങള്‍ മനസിലാക്കുന്നു.പ്രതിപക്ഷവും ഭരണപക്ഷവും സ്വന്തം കീശ വീര്‍പ്പിക്കാനുള്ള മത്സരത്തിലാണ്.ഒരു നെടുവീര്‍പ്പോടെ നിസ്സഹായരായ ജനങ്ങള്‍ കാഴ്ച കണ്ടുനില്‍ക്കുന്നു .തങ്ങളുടെ നികുതിപണം കോടികളായി ഒഴുകിപോകുന്നത്‌ വെറുതെ നോക്കിനില്‍ക്കുന്നു .വേറെ എന്ത് ചെയ്യാന്‍ വെറുതെ ബ്രിട്ടിഷുകരെ ഓര്‍ക്കുന്നു .ഗാന്ധിജിയെ സ്മരിക്കുന്നു .ഇത് ഞങ്ങളോട്  വേണ്ടായിരുന്നു ....
           



2012 ജൂലൈ 11, ബുധനാഴ്‌ച

മരണമെത്തുന്ന നേരത്ത് ..

  








       "സ്പിരിറ്റ്‌":"""""""എന്ന സിനിമ  മദ്യപാനത്തിന് എതിരായ  ബോധവല്‍കരണം  ആണെന്നും അതല്ല മദ്യപാനത്തിന്റെ പുതിയ രീതികള്‍ പഠിപ്പിക്കുന്നത്‌ ആണെന്നും തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ .എന്നാല്‍ സ്പിരിറ്റ്‌ എന്ന സിനിമയില്‍ ഒരുമരണം ഒരു മനുഷ്യന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റം ആണ് ഞാന്‍ ശ്രദ്ധിച്ചത് .സമീര്‍ എന്ന കഥാപാത്രത്തിന്റെ മരണം പ്രേക്ഷകരുടെ ഹൃദയത്തില്‍ ഒരു വിങ്ങലായി നില്‍ക്കുന്ന വിധം ചിത്രികരിച്ചിരിക്കുന്നു.ഈ സംഭവത്തിന്‌ ശേഷം ആണ് നായക കഥാപാത്രത്തിന്റെ  ജീവിതത്തില്‍ മാറ്റം ഉണ്ടാകുന്നത് .മരണം ഒരു മനുഷ്യന്റെ ജീവിതത്തില്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന് സിനിമ കാണിച്ചു തരുന്നു .
       മരണം നികത്താനാവാത്ത നഷ്ടം എന്നൊക്കെ ആലങ്കാരികമായി പറയും എങ്കിലും ഒരളവുവരെ അത് ശരിയാണ്. ഒരാള്‍ ഒരിക്കലും മറ്റൊരാള്‍ക് പകരം ആകില്ല .ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ അത്രയൊന്നും ശ്രദ്ധിക്കാത്ത ഒരാളുടെ മരണശേഷം നമുക്ക് മനസിലാകുന്നു അവര്‍ നമുക്ക് ആരായിരുന്നു എന്ന് .അവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്നു . മരണം      ജീവിതത്തിന്റെ    അവസാനം അല്ല എന്നൊക്കെ അത്മീയമായി   പറയാമെങ്കിലും  അതൊരു അവസാനം തന്നെയാണ് .തിരിച്ചു  വരാന്‍ ആകാതെ പോകുന്ന ഒരു യാത്ര .


"സ്പിരിറ്റ്‌ "ലെ ഒരു ഗാനം :-

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ ..
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍ ..
ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയില്‍
നിന്റെ ഗന്ധമുണ്ടാകുവാന്‍

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ

ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ
നിന്മുഖം മുങ്ങിക്കിടക്കുവാന്‍
ഒരു സ്വരം പോലുമിനിയെടുക്കാത്തോരീ
ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍
അറിവുമോര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ .

അധരമാം ചുംബനത്തിന്റെ മുറിവ്
നിന്‍മധുര നാമജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
അതുമതീയീയുടല്‍ മൂടിയ മണ്ണില്‍ നിന്നിവന്
പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍
മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ .

മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ ..

       

2012 ജൂൺ 15, വെള്ളിയാഴ്‌ച

ഭൂത കാലം

ചിലനേരങ്ങളില്‍ നമ്മള്‍ വെറുതെ  ഭൂത കാലത്തിലേക്ക്   തിരിച്ചു പോകാറുണ്ട്. ബാല്യം ,കൌമാരം ,യൌവനം എല്ലാം വെറുതെ ഓര്‍ക്കാറുണ്ട് .ബാല്യം തിരികെ വരില്ലെന്നോര്‍ത്തു വിഷമിക്കാറുണ്ട്.ചിലപ്പോള്‍ നമ്മള്‍ ഓര്‍ക്കും ബാല്യം പോകാതിരുന്നെങ്കിലെന്ന് .എല്ലാവരിലും ഒരു കുട്ടി ഉണ്ട് എന്ന് പറയുന്നത് എത്ര ശ്രരിയാണ്‌ .ചിലപ്പോള്‍ ചെറിയ കുട്ടികളെ കാണുമ്പോള്‍ നമുക്ക് നമ്മുടെ ബാല്യം തിരികെ വരാറുണ്ട് .പുതിയ തലമുറയിലെ യന്ത്രങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലം .മൊബൈലും ,കമ്പ്യൂട്ടറും ,ഇന്റര്‍നെറ്റും സ്വപ്നങ്ങളില്‍ പോലും ഇല്ലാതിരുന്ന കാലം .നാളെ എന്ത് എന്ന് ചിന്തിക്കാത്ത കാലം .ക്രിക്കറ്റ്‌ അന്ന് കേട്ടുകേള്‍വി ഇല്ല.കുട്ടിയും കോലും കളിച്ചു തകര്‍ത്തിരുന്ന കാലം .തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചും ,നാട്ടുമാവിലെ  പൂങ്കുല വരെ കല്ലെറിഞ്ഞും ,മഴവെള്ളത്തില്‍ കളിച്ചും കുളിച്ചും ഒരുകാലം.തിരിച്ചു വരാതെ വെറുതെ ഓര്‍മകളില്‍ മാത്രം ബാല്യം....


2012 മേയ് 19, ശനിയാഴ്‌ച

നാടകാന്ത്യം....


        ടി.പി . ചന്ദ്രശേഖരന്റെ മരണ ശേഷം കേരളത്തില്‍ ഒരു യുദ്ധത്തിന്റെ  അവസ്ഥയാണ്‌ നിലനില്‍ക്കുന്നത് .രണ്ടു പക്ഷത്തു നിന്നുള്ള പോര്‍വിളികള്‍ ,അട്ടഹാസങ്ങള്‍ ,ആക്രോശങ്ങള്‍.വോട്ടു ചെയ്ത മണ്ടന്മാര്‍  ഏതു  പക്ഷത്തു നിക്കണം എന്നറിയാതെ മാനത്തേക്ക് നോക്കിനിക്കുന്നു .ചാനെല്‍ ആയ ചാനെലുകളില്‍ എല്ലാം ലൈവ് ഷോകള്‍ ,ചര്‍ച്ചകള്‍ .ഇപ്പൊ തന്നെ സത്യം അറിയാം എന്ന് വിചാരിച്ചിരുന്ന ജനങ്ങള്‍ പതുക്കെ പതുക്കെ എല്ലാം മറന്നു തുടങ്ങി .സത്യം പുറത്തു വരും എന്നുള്ള പ്രതീക്ഷ ഓരോ ദിവസം കഴിയുമ്പോഴേക്കും കുറഞ്ഞു കുറഞ്ഞു വരുന്നു .താല്‍ക്കാലികമായ രാഷ്ട്രിയ മുതലെടുപ്പ് മാത്രമേ ഇതിന്റെ പുറകില്‍ ഉള്ളു എന്നും അടുത്ത തിരഞ്ഞെടുപ്പ് വരെ മാത്രമേ ഇതിന്റെ ആയുസുള്ളൂ എന്ന് എല്ലാവര്ക്കും അറിയാം .ഇനി അറിയാനുള്ളത് നാടകത്തിന്റെ  ക്ലൈമാക്സ്‌ മാത്രം ...

2012 ഫെബ്രുവരി 4, ശനിയാഴ്‌ച

ക്രിസ്തുവിന്റെ അവകാശികള്‍

                                                                                               മനുഷ്യനെ പാപത്തില്‍ നിന്നും മോചിക്കാന്‍  പുത്രനെ  ഭൂമിയിലെക്കയച്ചപ്പോള്‍ ദൈവം പോലും വിചാരിച്ചിരിക്കില്ല ക്രിസ്തുവിനു ഇത്രയും അവകാശികള്‍ ഉണ്ടാകും എന്ന് .മൂന്നു വട്ടം തള്ളിപ്പരഞ്ഞവര്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ ആയിമാറി എന്ന് നമ്മള്‍ ബൈബിളില്‍ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ നമ്മള്‍ അത് നേരിട്ടുകാണുന്നു.ഇനി എന്തൊക്കെ കാണാനിരിക്കുന്നു .
                        ഒരിക്കല്‍ ക്രിസ്തുമതത്തെയും ക്രിസ്ത്യാനികളെയും തള്ളിപ്പറഞ്ഞ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇന്ന് ക്രിസ്തുവിനെ മൊത്തത്തില്‍ ഏറ്റെടുത്തിരിക്കുന്നു .

                     ക്രിസ്തു ആദ്യകാല വിപ്ലവകാരികളുടെ നിരയില്‍ പെട്ടിരിക്കുന്നു .ചെഗുവേരക്ക് ഒപ്പം ആണ് ഇന്ന് ക്രിസ്തുവിന്റെ സ്ഥാനം ലെനിനും ,സ്റ്റാലിനും ക്രിസ്തുവും ഒരെകുടക്കിഴില്‍ .ലോകം അവസാനിക്കാന്‍ പോവുകയാണ് എന്ന്പലരും പറഞ്ഞു എന്നിട്ടും ആരും വിശ്വസിച്ചില്ല .എന്നാല്‍ ശരിക്കും അവസാനിക്കാന്‍ പോവുകയാണോ എന്ന് സംശയിച്ചു തുടങ്ങിയിരിക്കുന്നു.
ക്രിസ്തുവിനും രക്ഷയില്ലാതയിരിക്കുന്നു .

                        ക്രിസ്തുവിനെ ഏറ്റെടുത്ത സ്ഥിതിക്ക് ഇനി ഭഗവാന്‍ കൃഷണനും ,നബിക്കും രക്ഷുണ്ടാകുമെന്നു തോന്നുന്നില്ല. അവരെക്കൂടി ഏറ്റെടുത്താല്‍ കേരളത്തില്‍ സമ്പൂര്‍ണ സോഷ്യലിസം ആയി.എല്ലാദൈവങ്ങളും എല്ലാവര്ക്കും .കമ്മ്യൂണിസം ജയിക്കട്ടെ.

വാല്‍കഷ്ണം :പ്രകാശ്‌ കാരാട്ടാകുന്ന ക്രിസ്തു എല്ലാകുഞ്ഞാടുകളെയും നേര്‍വഴിക്കു നയിക്കട്ടെ ...........ആമേന്‍ !