ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്
നടന്ന ഉപരോധ സമരം പിൻവലിച്ചു .വളരെ വലിയൊരു ബഹുജന പ്രക്ഷോഭം ആയി ഉയർന്നുവന്ന സമരം വലിയ ചലനം ഒന്നും ഇല്ലാതെ നിർത്തിപ്പോയി .എന്തുകൊണ്ടാണ് LDF പ്രഖ്യാപിത ലക്ഷ്യങ്ങൾ ഒന്നും നേടാതെ സമരം അവസാനിപ്പിച്ചത് ?'ബഹുജന സമരം' എന്നും' മുല്ലപ്പൂവിപ്ലവം 'എന്നൊക്കെ വിശേഷിപ്പിച്ച സമരം വെറുതെ നനഞ്ഞ പടക്കം ആയിപ്പോയത് എന്തുകൊണ്ട് ?സാധാരണക്കാർ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ സമരം
എങ്ങനെ ഇങ്ങനെ ആയിത്തീർന്നു .ഒരുപാടു ചോദ്യങ്ങൾക്ക് LDF ഉത്തരം പറയേണ്ടി വരും .
മുഖ്യമന്ത്രി വാർത്ത സമ്മേളനം നടത്തുന്നതിന് തൊട്ടുമുന്പ് വരെ മുഖ്യമന്ത്രിയുടെ രാജിയിൽ കുറഞ്ഞു ഒന്നും ആവശ്യമില്ല എന്ന് പറഞ്ഞ നേതാക്കൾ .ജുഡീഷ്യൽ അന്വേഷണം നടത്താൻ തയാറാണ് എന്ന് കേട്ടതോടെ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു .അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കും എന്ന് വ്യക്തമായി പറഞ്ഞിട്ടും LDF സമരം നിര്ത്താൻ തീരുമാനിക്കുകയായിരുന്നു .
അതിനു പിന്നിൽ എന്തെങ്കിലും ധാരണകൾ ഉള്ളതായി ജനം സംശയിച്ചാൽ
അവരെ കുറ്റം പറയാനാകില്ല .പാവപ്പെട്ട സാധാരണ പ്രവർത്തകർ ഇതല്ല നേതൃത്വത്തിൽ നിന്ന് പ്രതീക്ഷിച്ചത് .കിലോമീറ്ററുകൾ സഞ്ചരിച്ച് എത്തിയ പ്രവർത്തകർ നിരാശരാകുന്ന തീരുമാനം ആയിരുന്നു നേതൃത്വത്തിൽ നിന്ന് ഉണ്ടായതു .ചർച്ചക്ക് തയ്യാറായിരുന്നെങ്കിൽ അങ്ങനെ ഒരു കാരണം സാധാരണ പ്രവർത്തകരോട് വിശദീകരിക്കാമായിരുന്നു .സമരം പിൻവലിച്ചതിന് പ്രവർത്തകരോട് കൃത്യമായ വിശദീകരണം നല്കാൻ വരും ദിവസങ്ങളിൽ നേതൃത്വം ബുദ്ധിമുട്ടുമെന്നുറപ്പ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ