പ്രണയത്തിനു നിറം ഉണ്ടായിരുന്നില്ല..
പ്രണയം സംസാരിച്ചിരുന്നില്ല
പ്രണയം ഒന്നും കണ്ടില്ല.....
പ്രണയം കേള്‍ക്കാന്‍ ശ്രമിച്ചില്ല.....
പ്രണയം കാറ്റും മഴയും ആയിരുന്നില്ല ..
കാറ്റില്‍ ആടിയില്ല മഴയില്‍ നനഞ്ഞതുമില്ല ...
പ്രണയത്തിനു രൂപം ഉണ്ടായിരുന്നില്ല..
പ്രണയം ചിരിച്ചില്ല..
പ്രണയം പരിഭവിച്ചില്ല..
പ്രണയം കറുപ്പായിരുന്നു ...
മയക്കുന്ന കറുപ്പ്..
പ്രണയം ചിരിച്ചിരുന്നു...
സാത്താന്റെ ചിരി...
പ്രണയം തീയായിരുന്നു ...
എങ്കിലും വീണപ്പോള്‍ കരിഞ്ഞില്ല. ..
വെറുതെ കരഞ്ഞു ....
പ്രണയം കേട്ടില്ല പ്രണയത്തിനു കാതുകള്‍ ഇല്ലായിരുന്നു ...

പ്രിയപ്പെട്ട സുഹൃത്തേ,
മറുപടിഇല്ലാതാക്കൂസുപ്രഭാതം !
പ്രണയമല്ല ജീവിതം.അനുഗ്രഹിക്കപ്പെട്ട ഈ ജീവിതത്തില്‍ പ്രത്യാശ നല്കുന്ന എത്രയോ കാര്യങ്ങള്‍ ഉണ്ട്.
എന്ത് കൊണ്ടു പ്രണയം വിജയിക്കണം?എന്തുകൊണ്ട് പ്രണയം സന്തോഷത്തിന്റെ അവസാന വാക്കാകണം?
പ്രകൃതിയിലേക്ക് തിരിയുക.ചിരിക്കാന്‍, ആഗ്രഹിക്കാന്‍,നന്ദി പറയാന്‍ കാരണങ്ങള്‍ തനിയെ കണ്ടെത്തുക.
നന്നായി പഠിച്ചു,സ്വന്തം കാലില്‍ നില്ക്കുക.പ്രണയം പുറകെ വരും.:)
സ്വന്തം ഹൃദയത്തിന് ഇത്രയും കുറച്ചു വിലയിടാതിരിക്കുക.
Your heart is the precious gift from God !How dare you to keep it for sale?
മനോഹരമായ ഒരു ദിവസം ആശംസിച്ചു കൊണ്ടു,സസ്നേഹം,
അനു
Thank you...പ്രണയം വിജയിക്കണം എന്നുനിര്ബന്ധമില്ല ..പരാജയപ്പെടുമ്പോള്‍ ഹൃദയത്തില്‍ മുറിവാകുന്നു...
ഇല്ലാതാക്കൂദൈവത്തിന്റെ സമ്മാനത്തില്‍ ദൈവത്തിന്റെ അടയാളം ....
Dear Friend,
ഇല്ലാതാക്കൂI was so annoyed in the morning.
So,don't waste your life and time.
Look around;start loving all.Turn to nature.
So many people need your love.
Did you understnad?Never shower the whole love on a single person.
Think positive and spread cheer.
Happy weekend !
Goodnight!
Sasneham,
Anu
നന്മ നിറഞ്ഞ പ്രഭാതം ആശംസിക്കുന്നു..
ഇല്ലാതാക്കൂGood Night...
അകലെ ...അകലെ നിന്നൊരു കിളിപ്പാട്ട് ഞാന്‍ കേള്‍ക്കുന്നു ...
ഇല്ലാതാക്കൂജെബി..
മറുപടിഇല്ലാതാക്കൂപ്രണയത്തെ കുറിച്ച് നന്നായി പറഞ്ഞിരിക്കുന്നു..
പക്ഷെ ഞാന്‍ കണ്ട പ്രണയം ഇതിന് വിപരീതമാണല്ലോ..!!
പറഞ്ഞത് സത്യമാണത്... പ്രണയം സംസാരിച്ചില്ല.. കാരണം പ്രണയത്തിന്റെ ഭാഷ മൗനമാണ്... പ്രണയം ഒന്നും കണ്ടില്ല.. അതും ശരി തന്നെ.. പ്രണയം അന്ധമാണ്.. പ്രണയം ചിരിക്കില്ല, കരയില്ല, കാരണം എന്നും ഒപ്പം നില്ക്കാന് മാത്രമേ പ്രണയത്തിനറിയൂ...
പ്രണയം പലര്‍ക്കും പലതാണ് ....
ഇല്ലാതാക്കൂചിലര്ക്ക് പ്രണയം പനിനീര് പൂവാണ് ...എങ്കിലും പ്രണയം കഠിനം....