ഇന്ത്യന്‍ ജനാധിപത്യം അതിന്റെ അവസാന ദിനങ്ങളിലൂടെ കടന്നു പോവുകയാണോ എന്ന് സംശയിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു .ജനാധിപത്യത്തിന്റെ സിരാ കേന്ദ്രമായ പാര്‍ലമെന്റില്‍ എന്താണ് സംഭവിക്കുന്നത് .നേതാക്കളെ തിരഞ്ഞെടുത്തു വിട്ട ജനങ്ങള്‍ക്ക് സത്യം അറിയാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു .19 ദിവസം ആണ് ഇത്തവണ പാര്‍ലമെന്റ് സമ്മേളിച്ചത് .അതില്‍ 13 ദിവസവും പാര്‍ലമെന്റ് കാളച്ചന്തയെക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് പ്രവര്‍ത്തിച്ചത് .ഭാരതം ലോകത്തിനു മുന്നില്‍ നാണം കെട്ട ദിവസങ്ങള്‍ .പാസ്സാക്കിയത് നാലു ബില്ലുകള്‍ .നഷ്ടം 28 കോടി രൂപ .ലാഭം എം പി മാര്‍ക്ക് .വെറുതെ വന്നിരുന്നു ബഹളമുണ്ടാക്കിയത്തിനു ദിവസം രണ്ടായിരം രൂപവീതം ദിനബത്ത എഴുതിയെടുക്കാന്‍ ഒരു വിഷമവും തോന്നിയില്ല .ലോകത്തിനു മാതൃകയായ ഇന്ത്യന്‍ ജനാധിപത്യം.... !!
യഥാര്‍ത്ഥത്തില്‍ എന്താണ് പാര്‍ലമെന്‍റില്‍ ഉണ്ടായ ബഹളത്തിനു കാരണം .കല്ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാതെ വന്‍കിട കമ്പനികള്‍ക് വിറ്റത് വഴി ഖജനാവിന് 186000 കോടി രൂപയുടെ നഷ്ടം വരുത്തി എന്നാണ് സിഎജി റിപ്പോര്‍ട്ട് .പ്രധാനമന്ത്രിയുടെ നിയന്ത്രണത്തില്‍ വകുപ്പ് ഉണ്ടായിരുന്നപ്പോഴാണ് ഈ അഴിമതി ഉണ്ടായിരികുന്നത് എന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ സിഎജി ക്ക് തെറ്റ് പറ്റി എന്ന് കോണ്‍ഗ്രസ് പറയുന്നു .എന്നാല്‍ സമാനമായ അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കൂടി പുറത്തു വന്നതോടെ ജനം വീണ്ടും കഴുതകളായി .വെള്ളക്കുപ്പായം പുറത്തു മാത്രമേ ഉള്ളു എന്ന് അകമേ തേച്ചാലും മായാത്ത കരിയാണെന്ന് ജനങ്ങള്‍ മനസിലാക്കുന്നു.പ്രതിപക്ഷവും ഭരണപക്ഷവും സ്വന്തം കീശ വീര്‍പ്പിക്കാനുള്ള മത്സരത്തിലാണ്.ഒരു നെടുവീര്‍പ്പോടെ നിസ്സഹായരായ ജനങ്ങള്‍ കാഴ്ച കണ്ടുനില്‍ക്കുന്നു .തങ്ങളുടെ നികുതിപണം കോടികളായി ഒഴുകിപോകുന്നത് വെറുതെ നോക്കിനില്‍ക്കുന്നു .വേറെ എന്ത് ചെയ്യാന്‍ വെറുതെ ബ്രിട്ടിഷുകരെ ഓര്‍ക്കുന്നു .ഗാന്ധിജിയെ സ്മരിക്കുന്നു .ഇത് ഞങ്ങളോട് വേണ്ടായിരുന്നു ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ