"സ്പിരിറ്റ്":"""""""എന്ന സിനിമ മദ്യപാനത്തിന് എതിരായ ബോധവല്‍കരണം ആണെന്നും അതല്ല മദ്യപാനത്തിന്റെ പുതിയ രീതികള്‍ പഠിപ്പിക്കുന്നത് ആണെന്നും തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ .എന്നാല്‍ സ്പിരിറ്റ് എന്ന സിനിമയില്‍ ഒരുമരണം ഒരു മനുഷ്യന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റം ആണ് ഞാന്‍ ശ്രദ്ധിച്ചത് .സമീര്‍ എന്ന കഥാപാത്രത്തിന്റെ മരണം പ്രേക്ഷകരുടെ ഹൃദയത്തില്‍ ഒരു വിങ്ങലായി നില്‍ക്കുന്ന വിധം ചിത്രികരിച്ചിരിക്കുന്നു.ഈ സംഭവത്തിന് ശേഷം ആണ് നായക കഥാപാത്രത്തിന്റെ ജീവിതത്തില്‍ മാറ്റം ഉണ്ടാകുന്നത് .മരണം ഒരു മനുഷ്യന്റെ ജീവിതത്തില്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന് സിനിമ കാണിച്ചു തരുന്നു .
മരണം നികത്താനാവാത്ത നഷ്ടം എന്നൊക്കെ ആലങ്കാരികമായി പറയും എങ്കിലും ഒരളവുവരെ അത് ശരിയാണ്. ഒരാള്‍ ഒരിക്കലും മറ്റൊരാള്‍ക് പകരം ആകില്ല .ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ അത്രയൊന്നും ശ്രദ്ധിക്കാത്ത ഒരാളുടെ മരണശേഷം നമുക്ക് മനസിലാകുന്നു അവര്‍ നമുക്ക് ആരായിരുന്നു എന്ന് .അവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്നു . മരണം ജീവിതത്തിന്റെ അവസാനം അല്ല എന്നൊക്കെ അത്മീയമായി പറയാമെങ്കിലും അതൊരു അവസാനം തന്നെയാണ് .തിരിച്ചു വരാന്‍ ആകാതെ പോകുന്ന ഒരു യാത്ര .
"സ്പിരിറ്റ് "ലെ ഒരു ഗാനം :-
മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ ..
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍ ..
ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയില്‍
നിന്റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ
നിന്മുഖം മുങ്ങിക്കിടക്കുവാന്‍
ഒരു സ്വരം പോലുമിനിയെടുക്കാത്തോരീ
ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍
അറിവുമോര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍
മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ .
അധരമാം ചുംബനത്തിന്റെ മുറിവ്
നിന്‍മധുര നാമജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
അതുമതീയീയുടല്‍ മൂടിയ മണ്ണില്‍ നിന്നിവന്
പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍
മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ .
മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ